ഇ​ന്‍​ഡോ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ആ​റ് പേ​ര്‍​ക്ക് കോ​വി​ഡ്

03:07 PM Apr 22, 2020 | Deepika.com
ഭോ​പ്പാ​ല്‍: ഇ​ന്‍​ഡോ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ആ​റ് ത​ട​വു​കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജ​യി​ല്‍ ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ല​ക്ഷ്മ​ണ്‍ സിം​ഗ് ഭ​ദൗ​രി​യ ആ​ണ് ഇ​ത് അ​റി​യി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ​തി​ന് അ​റ​സ്റ്റി​ലാ​യ ആ​ള്‍ ആ​ണ്. ഇ​യാ​ളു​ടെ മ​ക​നും ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ഒ​രാ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​വരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് 250 ത​ട​വു​പു​ള്ളി​ക​ളെ താ​ത്ക്കാ​ലി​ക ജ​യി​ലി​ലേ​ക്ക് മാ​റ്റി.

നാ​ല് ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ​യും ഒ​രു ത​ട​വു​കാ​ര​ന്‍റെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ് 20 ത​ട​വു​കാ​രു​ടെ​യും 29 ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ​യും ഫ​ല​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.