അ​മി​ത് ഷാ​യു​ടെ ഉ​റ​പ്പ്; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്നും പി​ന്മാ​റി

02:37 PM Apr 22, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ആ​ഹ്വാ​നം ചെ​യ്ത പ്ര​തീ​കാ​ത്മ​ക സ​മ​രം പി​ന്‍​വ​ലി​ച്ചു. ഐ​എം​എ പ്ര​തി​നി​ധി​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​ത്.

ഡോ​ക്ട​ര്‍​മാ​രു​ടെ സു​ര​ക്ഷ​യും അ​ന്ത​സും സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് അ​മി​ത് ഷാ ​ഉ​റ​പ്പു​ന​ല്‍​കി. ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ന​മ്മു​ടെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. മോ​ദി സ​ര്‍​ക്കാ​ര്‍ അ​വ​രു​ടെ ല​ക്ഷ്യ​ത്തി​ല്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും അ​മി​ത് ഷാ ​ച​ര്‍​ച്ച​യ്ക്ക് ശേ​ഷം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ള​ക്കോ​ട്ട് ധ​രി​ച്ചു​കൊ​ണ്ട് രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള ഡോ​ക്ട​ര്‍​മാ​രോ​ട് മെ​ഴു​കു​തി​രി​ക​ള്‍ ക​ത്തി​ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വൈ​റ്റ് അ​ല​ര്‍​ട്ട് എ​ന്ന ഈ ​പ്ര​തി​ഷേ​ധം മു​ന്ന​റി​യി​പ്പ് മാ​ത്ര​മാ​ണെ​ന്നും ഐ​എം​എ, ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ആ​ശു​പ​ത്രി​ക​ള്‍​ക്കും അ​യ​ച്ച ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.