പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ള 62കാരിയുടെ പരിശോധന ഫലം നെഗറ്റീവ്. മുൻപ് 19 പ്രാവശ്യം ഇവരില്‍ നടത്തിയ പരിശോധന ഫലം പോസീറ്റീവ് ആയത് ആരോഗ്യപ്രവര്‍ത്തകരെ വലിയ ആശങ്കയിലാഴ്ത്തിയിരുന്നു.
ഇറ്റലി കുടുംബവുമായുള്ള സമ്പര്‍ക്കത്തെ തുടർന്നാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്. 20-ാം തവണ നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആയത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
കഴിഞ്ഞ 42 ദിവസങ്ങളായി ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇവരുടെ മകള്‍ 4 ദിവസം മുന്‍പ് വീട്ടിലേക്ക് മടങ്ങിയിരുന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വീട്ടമ്മയുടെ 20-ാം ഫലം നെഗറ്റീവ്
02:15 PM Apr 22, 2020 | Deepika.com