ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ർ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണം; സു​ര​ക്ഷ ഉ​റ​പ്പാ​ക്കും: അ​മി​ത് ഷാ

02:25 PM Apr 22, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് കാ​ല​ത്തും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ആ​ഹ്വാ​നം ചെ​യ്ത പ്ര​തീ​കാ​ത്മ​ക സ​മ​രം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണും. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഐ​എം​എ ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ ഉ​റ​പ്പ് ന​ൽ​കി.

കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​നും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ള​ക്കോ​ട്ട് ധ​രി​ച്ചു​കൊ​ണ്ട് രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള ഡോ​ക്ട​ര്‍​മാ​രോ​ട് മെ​ഴു​കു​തി​രി​ക​ള്‍ ക​ത്തി​ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി.