ക​രി​പ്പൂ​രി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

12:11 PM Apr 22, 2020 | Deepika.com
കൊ​ണ്ടോ​ട്ടി: വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​രമായി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ക​രി​പ്പൂ‍​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്ത് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ഡി​സി​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​സി​സി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ വി.​വി. പ്ര​കാ​ശ്, ടി. ​സി​ദ്ധീ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കെ. ​മു​ര​ളീ​ധ​ര​ൻ എം​പി​യും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ​വ​ർ മാ​സ്കും സ​മൂ​ഹ അ​ക​ല​വും പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ട്.