ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആസാദ് പുര്‍ മാര്‍ക്കറ്റ് അടയ്ക്കണമെന്ന ആവശ്യമുയരുന്നു. ചക്ക, പയര്‍ വ്യാപാരിയായിരുന്ന 57കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മാര്‍ക്കറ്റ് അടച്ചിടണമെന്ന് മുഴുവന്‍ വ്യാപാരികളും ആവശ്യപ്പെടുകയാണ്.
മജ്ലിസ് പാര്‍ക്ക് നിവാസിയായ ഇയാള്‍ക്ക് ഏപ്രില്‍ 19നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ഇയാള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളുമായും കുടുംബവുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്ക്കര്. കൂടാതെ ഇയാളുടെ കച്ചവടത്തിലെ പങ്കാളിയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്.
മാര്‍ക്കറ്റ് താത്ക്കാലികമായി അടച്ചിടണമെന്നും ജാപ്പനീസ് പാര്‍ക്ക് അടക്കം മൈതാനങ്ങളില്‍ സാമൂഹിക അകലവും മുന്‍കരുതലും പാലിച്ച് കച്ചവടം നടത്താന്‍ തയാറാണെന്ന് വ്യാപാരിയായ അനില്‍ മല്‍ഹോത്ര അറിയിച്ചു.
കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചു; ആസാദ്പുര്‍ മാര്‍ക്കറ്റ് അടയ്ക്കണമെന്ന് ആവശ്യം
11:32 AM Apr 22, 2020 | Deepika.com