കുട്ടിക്കാനം മരിയൻ ഇന്‍റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സും കെ മാറ്റ് പരിശീലനവും

11:20 AM Apr 22, 2020 | Deepika.com
കോ​വി​ഡ് 19 ഭീ​തി​യി​ൽ ഏ​വ​രും പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​തെ ഇ​രി​ക്കു​മ്പോ​ൾ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ വീ​ട്ടി​ലി​രു​ന്ന് ചെ​യ്യാ​നാ​യി മ​രി​യ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സൗ​ജ​ന്യ​മാ​യി ഓ​ൺ​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു.

ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഉ​ന്ന​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​തി​നും, ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ പാ​​സാ​കു​ന്ന​തി​നും ഈ ​കോ​ഴ്സ് സ​ഹാ​യ​ക​ര​മാ​ണ്.

എട്ടാം ക്ലാ​സ് മു​ത​ൽ കോ​ള​ജ് ഡി​ഗ്രി വ​രെ​യു​ള്ള​വ​ർ​ക്കാ​യു​ള്ള എ​ട്ട് ഓ​ൺ​ലൈ​ൻ കോ​ഴ്സു​ക​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ലെ​യ്സ്മെ​ന്‍റ് റെ​ഡി​ന​സ് എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് പ്രോ​ഗ്രാം, മ്യൂ​ച്വ​ൽ ഫ​ണ്ട് അ​നാ​ലി​സി​സ്, സ്ട്രാ​റ്റ​ജി​ക് ലീ​ഡ​ർ​ഷി​പ് ആ​ന്‍റ് മാ​നേ​ജ്മെ​ൻ​റ്, സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റ് ആ​ന്‍റ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്, ദി ​ആ​ർ​ട്ട് ഓ​ഫ് സെ​ല്ലിം​ഗ്, ആ​ൻ​ലി​ഷ് യു​വ​ർ ക്രി​യേ​റ്റി​വി​റ്റി, ഓ​ൺ​ലൈ​ൻ കെ​മാ​റ്റ് ട്ര​യി​നിം​ഗ് എ​ന്നി​വ​യാ​ണ് സൗ​ജ​ന്യ കോ​ഴ്സു​ക​ൾ.



ഇ​തി​നോ​ട​കം 700-ൽ ​പ​രം കു​ട്ടി​ക​ൾ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ സോ​ഫ്റ്റ് വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ന്നു. വെർ​ച്വ​ൽ ക്ലാ​സ് മു​റി​ക​ളി​ൽ ഇ​രു​ന്നും പ​ഠ​നം നി​ഷ്പ്ര​യാ​സം സാ​ധി​ക്കു​ന്നു എ​ന്ന് മ​രി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

മൂ​ഡി​ൽ എ​ന്ന ഓ​ൺ​ലൈ​ൻ ഫ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​സൈ​ൻ​മെ​ന്‍റു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തും പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന​തും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കു​ക www.miim.ac.in