റി​ല​യ​ന്‍​സ് ജി​യോ​യു​ടെ 9.9 ശ​ത​മാ​നം ഓ​ഹ​രി വാ​ങ്ങി ഫേ​സ്ബു​ക്ക്

10:17 AM Apr 22, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന്‍റെ ടെ​ലി​കോം യൂ​ണി​റ്റാ​യ ജി​യോ​യു​ടെ 9.9 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ വാ​ങ്ങി ഫേ​സ്ബു​ക്ക്. 43,574 കോ​ടി രൂ​പ​യു​ടേ​താ​ണ് ഇ​ട​പാ​ട്.

ഇ​തോ​ടെ ജി​യോ​യു​ടെ മൂ​ല്യം 4.62 ല​ക്ഷം കോ​ടി​യാ​യി. ലോ​ക​ത്തെ ഒ​രു ടെ​ക്നോ​ള​ജി ക​മ്പ​നി മൈ​നോ​രി​റ്റി സ്റ്റോ​ക്കി​നു വേ​ണ്ടി ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​മാ​ണി​ത്. ഇ​ന്ത്യ​ന്‍ സാ​ങ്കേ​തി​ക വി​ദ്യാ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​മാ​ണി​തെ​ന്നും റി​ല​യ​ന്‍​സ് അ​റി​യി​ച്ചു.

ഫേ​സ്ബു​ക്കു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം വ​ലി​യ മാ​റ്റം ഉ​ണ്ടാ​ക്കു​മെ​ന്ന് ആ​ർ​ഐ​എ​ൽ ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി പ​റ​ഞ്ഞു. കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ ഉ​ട​ൻ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.