രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഇരുപതിനായിരത്തിന് അരികെ

09:38 AM Apr 22, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് കേ​സു​ക​ൾ ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​ക്ക്. ബു​ധ​നാ​ഴ്ച രാ​വി​ലെ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 19,984 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. 640 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം 49 പേ​ർ മ​രി​ച്ചു.

15,474 പേ​രാ​ണ് രോ​ഗി​ക​ളാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 3,869 പേ​ർ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 5,218 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 251 പേ​ർ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

മ​ഹാ​രാ​ഷ്ട്ര ക​ഴി​ഞ്ഞാൽ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഗു​ജ​റാ​ത്തി​ലും ഡ​ൽ​ഹി​യി​ലു​മാ​ണ്. 2,178 പേ​ർ​ക്കാ​ണ് ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 90 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ഡ​ൽ​ഹി 2,156 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 47 പേ​ർ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു.