തിരുവനന്തപുരം: തമിഴ്നാട്ടിൽനിന്ന് എത്തിയവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അതിർത്തിയിൽ പരിശോധന ശക്തമാക്കി കേരള സർക്കാർ. ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കാൽനടയായും പച്ചക്കറി ലോറികളിലും ആളുകൾ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
അതിർത്തിയോട് ചേർന്നു കിടക്കുന്ന വനമേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചും പോലീസ് അതിർത്തിയിൽ പരിശോധിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ കോവിഡ് വ്യാപനം: അതിർത്തിയിൽ പരിശോധന ശക്തമാക്കി കേരളം
09:16 AM Apr 22, 2020 | Deepika.com