റാഞ്ചി: കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് ക്വാറന്ൈറനിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിനു മുകളിൽനിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ജാർഖണ്ഡിലാണു സംഭവം.
റാഞ്ചിയിലെ ലേക്ക് വ്യൂ ആശുപത്രിയിൽ ക്വാറന്ൈറനിൽ കഴിഞ്ഞിരുന്ന യുവാവാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നാണ് ഇയാൾ ചാടിയത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ റിംസ് ട്രോമ സെന്ററിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണു റിപ്പോർട്ടുകൾ.
ക്വാറന്ൈറനിലായിരുന്ന യുവാവ് ആശുപത്രിയിൽനിന്നു ചാടി; ഗുരുതരാവസ്ഥയിൽ
06:14 PM Apr 21, 2020 | Deepika.com