ലോക്ഡൗണ്‍ നിർദേശം ലംഘിച്ച് സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്ത കൃഷി ഓഫീസർ മനോജ് കുമാറിനോട് ഹോം ഗാർഡ് പാസ് ആവശ്യപ്പെട്ടു. മാസ്ക് പോലും ധരിക്കാതെയാണു കൃഷി ഓഫീസർ മനോജ് കുമാറും സംഘവും എത്തിയത്. എന്നാൽ പാസ് അന്വേഷിച്ചതിൽ കുപിതനായ മനോജ് കുമാർ ഹോംഗാർഡിനെ ശിക്ഷിക്കുകയായിരുന്നു.
സംഭവത്തിന്റെ 20 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹോം ഗാർഡിന്റെ ഒപ്പമുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥൻ ഇതു തടയാൻ ശ്രമിക്കുന്പോൾ, "നിങ്ങളാരാണ് തടയാൻ, അദ്ദേഹം ഒരു മുതിർന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥനാ’ണെന്നു പറയുന്നതും വീഡിയോയിലുണ്ട്.