തിരുവനന്തപുരം: സർവകലാശാല പരീക്ഷകൾ മെയ് പകുതിയോടെ ആരംഭിക്കാനിടയില്ല. ലോക്ക്ഡൗണിനു ശേഷം മാത്രമേ സർവകലാശാലകൾ പരീക്ഷാ തീയതികൾ പ്രഖ്യാപിക്കൂ. പുതുക്കിയ തീയതികള്‍ ലോക്ക്ഡൗണ്‍ ഇളവനുസരിച്ച് നിശ്ചയിക്കണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസവകുപ്പ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നൽകി. പരീക്ഷകള്‍ മെയ് 11 ന് തുടങ്ങുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്.
സർവകലാശാല പരീക്ഷകൾ ഉടനില്ല; ലോക്ക്ഡൗണിനു ശേഷം തീയതി പ്രഖ്യാപിക്കും
05:04 PM Apr 21, 2020 | Deepika.com