ന്യൂഡല്‍ഹി: ലോക്സഭാ സെക്രട്ടറിയേറ്റ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഹൗസ് കീപ്പിംഗില്‍ ജീവനക്കാരനായിരുന്ന ഇയാള്‍ പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ജോലിക്കെത്തിയിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇയാളെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കുടുംബത്തിലെ 11 പേരും നിരീക്ഷണത്തിലാണ്. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
ലോക്സഭ സെക്രട്ടറിയേറ്റ് ജീവനക്കാരന് കോവിഡ്
03:11 PM Apr 21, 2020 | Deepika.com