പാലക്കാട്: സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽനിന്നും പാലക്കാട് നഗരത്തെ ഒഴിവാക്കി. കഴിഞ്ഞ രാത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
ഹോട്ട്സ്പോട്ടിൽ നിന്നും മാറിയതോടെ നഗരത്തിലേക്കുള്ള വഴികൾ തുറന്നു. രാവിലെ പ്രധാനപ്പെട്ട മിക്ക ഇടങ്ങളിലും വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഹോട്ട്സ്പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കിയെങ്കിലും കർശന പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പാലക്കാടിനെ ഹോട്ട്സ്പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കി
01:03 PM Apr 21, 2020 | Deepika.com