ലോ​ക്ക്ഡൗ​ണി​നി​ടെ ബാ​ർ ലൈ​സ​ൻ​സ്; വ​യ​നാ​ട്ടി​ൽ പു​തി​യ മൂ​ന്നു ബാ​റു​ക​ൾ

12:27 PM Apr 21, 2020 | Deepika.com
വ​യ​നാ​ട്: ലോ​ക്ക്ഡൗ​ൺ‌ കാ​ല​ത്ത് പു​തി​യ ബാ​റു​ക​ൾ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. വ​യ​നാ​ട്ടി​ൽ പു​തി​യ മൂ​ന്ന് ബാ​റു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ലൈ​സ​ൻ​സ് ന​ൽ​കി. ക​ൽ​പ്പ​റ്റ​യി​ൽ ഒ​ന്നും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ര​ണ്ട് ബാ​റു​ക​ൾ​ക്കാ​ണ് പു​തി​യ ലൈ​സ​ൻ​സ് ന​ൽ​കി​യ​ത്.

വ​യ​നാ​ട്ടി​ൽ ആ​റ് ബാ​റു​ക​ളും ആ​റ് ബി​യ​ര്‍ പാ​ര്‍​ല​റു​ക​ളും ബെ​വ്‌​കോ​യു​ടെ അ​ഞ്ച് മ​ദ്യ​ശാ​ല​ക​ളു​മാ​ണു​ള്ള​ത്. പു​തി​യ ബാ​റു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ല്‍ ഒ​മ്പ​ത് ബാ​റു​ക​ളാ​കും. ലോ​ക്ക് ഡൗ​ണി​ന് ശേ​ഷം മ​റ്റ് ബാ​റു​ക​ള്‍​ക്കൊ​പ്പം ഇ​വ​യും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം.

മാ​ര്‍​ച്ച് 13ന് ​നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് പു​തി​യ ബാ​റു​ക​ൾ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​തെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി പ്ര​തി​ഷേ​ധ​ക​ര​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി​എം സു​ധീ​ര​ന്‍ പ​റ​ഞ്ഞു.