പി​പി​ഇ കി​റ്റും മാ​സ്കുക​ളും ചൈ​ന പൂ​ഴ്ത്തി വ​യ്ക്കു​ന്നു, വി​ല്‍​ക്കു​ന്ന​ത് ഇ​ര​ട്ടി വി​ല​യ്ക്ക്; തെ​ളി​വു​ണ്ടെ​ന്ന് അ​മേ​രി​ക്ക

01:03 PM Apr 21, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ചൈ​ന പൂ​ഴ്ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന് തെ​ളി​വു​ണ്ടെ​ന്നും അ​മേ​രി​ക്ക. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ പ​ല രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി ചൈന 18 മ​ട​ങ്ങ് കൂ​ടു​ത​ല്‍ മാ​സ്കുക​ൾ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ത് മ​റ്റ് രാ​ജ്യ​ങ്ങ​ള്‍​ക്ക് ഇ​ര​ട്ടി വി​ല​യ്ക്ക് വി​ല്‍​ക്കു​ക​യാ​ണെ​ന്നും വൈ​റ്റ് ഹൗ​സ് ട്രേ​ഡ് ആ​ന്‍​ഡ് മാ​നു​ഫാ​ക്ച​റിം​ഗ് ഡ​യ​റ​ക്ട​ര്‍ പീ​റ്റ​ര്‍ ന​വാ​റോ ആ​രോ​പി​ച്ചു.

ചൈ​ന​യു​ടെ ഈ ​ന​ട​പ​ടി​യെ തു​ട​ര്‍​ന്ന് ഇ​ന്ത്യ, ബ്ര​സീ​ല്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ക്ക​ല്‍ മ​തി​യാ​യ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. ര​ണ്ട് ബി​ല്യ​ണി​ല​ധി​കം മാ​സ്‌​കുക​ളാ​ണ് ചൈ​ന​യു​ടെ കൈ​വ​ശ​മു​ള്ള​ത്. ഇ​തെ​ല്ലാം ഇ​ര​ട്ടി വി​ല​യ്ക്ക് മ​റ്റ് രാ​ജ്യ​ങ്ങ​ള്‍​ക്ക് ചൈ​ന വി​ല്‍​ക്കു​ക​യാ​ണ്. പീ​റ്റ​ര്‍ ന​വാ​റോ കൂ​ട്ടി​ച്ചേ​ര്‍​ത്തു.