കൊ​റോ​ണ: ശ്രീ​ല​ങ്ക​യി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു

11:54 AM Apr 21, 2020 | Deepika.com
കൊ​ളം​ബോ: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു ശ്രീ​ല​ങ്ക​യി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു. ഏ​പ്രി​ൽ 25ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് നീ​ട്ടി​യ​ത്. ജൂ​ൺ 20ന് ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ഏ​ഴു പേ​ർ മ​രി​ച്ചിരുന്നു. 295 പേ​ർ രോ​ഗ​ബാ​ധി​ത​ർ ആ​കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ച തെ​ര. ക​മ്മീ​ഷ​നി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട ഗ​സ​റ്റ് നോ​ട്ടീ​സ് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി.

മാ​ർ​ച്ച് ര​ണ്ടി​നാ​ണ് പ്ര​സി​ഡ​ന്‍റ് രാ​ജ​പ​ക്സ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട​ത്. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റു മാ​സം ശേ​ഷി​ക്കെ ആ​യി​രു​ന്നു ന​ട​പ​ടി.