ജയ്പുർ: രാജസ്ഥാനിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് 52 പുതിയ കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജസ്ഥാനിൽ ആകെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,628 ആയി.
സംസ്ഥാനത്ത് ഇതിനോടകം 25 പേര്‍ക്ക് ജീവന് നഷ്ടമായി. മരിച്ചവരിൽ പകുതിയിലധികവും ജയ്പുരിലുള്ളവരാണ്. സംസ്ഥാന തലസ്ഥാനമായ ജയ്പുരിൽ ഇതുവരെ 13 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.
രാജസ്ഥാനിൽ 52 പുതിയ കേസുകൾ; ആകെ കോവിഡ് ബാധിതര്‍ 1,600 കടന്നു
11:33 AM Apr 21, 2020 | Deepika.com