പാ​ക്കി​സ്ഥാ​നി​ൽ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ന്നു

11:18 AM Apr 21, 2020 | Deepika.com
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ കോ​വി​ഡ് 19 മ​ര​ണ​നി​ര​ക്കും രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ന്നു. ഇ​ന്ന് 16 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 192 ആ​യി.

ഒ​രാ​ഴ്ച​യ്ക്കി​ടെ​യാ​ണ് പാ​ക്കി​സ്ഥാ​നി​ൽ രോ​ഗി​ക​ളും മ​ര​ണ​നി​ര​ക്കും വ​ർ​ധി​ച്ച​ത്. ഇ​തു​വ​രെ 9,216 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 2,066 പേ​ർ​ക്ക് രോ​ഗ​മു​ക്തി നേ​ടാ​നാ​യി. 46 പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ഏ​പ്രി​ൽ 19ന് 25 ​മ​ര​ണ​ങ്ങ​ൾ പാ​ക്കി​സ്ഥാ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഒ​രു ദി​വ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ നൂ​റോ​ളം പേ​ർ പാ​ക്കി​സ്ഥാ​നി​ൽ മ​രി​ച്ച​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.