ലോ​ക്ക്ഡൗ​ൺ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് നിസ്​കാ​ര​ത്തി​ന് പ​ള്ളി​യി​ലെ​ത്തി; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

11:21 AM Apr 21, 2020 | Deepika.com
ക​ണ്ണൂ​ർ: ലോ​ക്ക്ഡൗ​ൺ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് നി​സ്കാ​ര​ത്തി​നാ​യി പ​ള്ളി​യി​ലെ​ത്തി​യ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ ന്യൂ​മാ​ഹി​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം.

ഉ​സ്താ​ദ് അ​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം ക​ണ്ണൂ​രി​ൽ ലോ​ക്ക്ഡൗ​ൺ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. ജി​ല്ല​യി​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ ന​ട​പ്പാ​ക്കി. ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളും ഇ​ന്ന് മു​ത​ൽ അ​ട​യ്ക്കും. ക​ണ്ണൂ​രി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ക‍​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​കും.

അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി അ​ശോ​ക് യാ​ദ​വ് അ​റി​യി​ച്ചു. ഇ​ത്ത​ര​ക്കാ​രു​ടെ വ​ണ്ടി​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും അദേഹം വ്യക്തമാക്കി.