കോ​വി​ഡ് ഭേ​ദ​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​യാ​ള്‍​ക്ക് സ്വീ​ക​ര​ണം; 15 പേ​ര്‍​ക്കെ​തി​രെ കേ​സ്

10:52 AM Apr 21, 2020 | Deepika.com
നാ​ഗ​പ​ട്ട​ണം: കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​യാ​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി​യ​വ​ര്‍​ക്കെ​തി​രെ കേ​സ്. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി​യ ത​മി​ഴ്‌​നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണം സി​ര്‍​കാ​ഴി സ്വ​ദേ​ശി​യാ​യ 50കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ര്‍​ന്ന് തി​രു​വ​രൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ട് ആ​ഴ്ച​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി എ​ത്തി​യ ഇ​യാ​ള്‍​ക്ക് സു​ഹൃ​ത്തു​ക്ക​ള്‍ വ​ലി​യ സ്വീ​ക​ര​ണം ഒ​രു​ക്കി​യിരുന്നു.

ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ ​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് രോ​ഗം ബാ​ധി​ച്ച​യാ​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ളാ​യ 14 പേ​ര്‍​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സ് രജിസ്റ്റർ ചെ​യ്തു.