പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ടോ​ൾ പി​രി​വ് വീ​ണ്ടും തു​ട​ങ്ങി

09:08 AM Apr 21, 2020 | Deepika.com
പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ടോ​ൾ പി​രി​വ് വീ​ണ്ടും തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച പ്ര​തി​ഷേ​ധം കാ​ര​ണം നി​ർ​ത്തി​വ​ച്ച ടോ​ൾ പി​രി​വാ​ണ് പു​നഃ​രാ​രം​ഭി​ച്ച​ത്. ടോ​ള്‍ പി​രി​വ് കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് കോ​ൺ​ഗ്ര​സാ​യി​രു​ന്നു പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​ത്.

ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ച ടോ​ള്‍​പി​രി​വ് ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ദേ​ശീ​യ പൊ​തു​ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പി​രി​വ് വീ​ണ്ടും തു​ട​ങ്ങി​യ​ത്. ഇ​തി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യി​രു​ന്നു.

നേ​ര​ത്തേ കോ​വി​ഡ് 19 വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കി​യി​ട്ടും തു​ട​ർ​ന്ന ടോ​ൾ​പി​രി​വ് മാ​ർ​ച്ച് 24 നാ​ണ് ക​ള​ക്ട​ർ ഇ​ട​പെ​ട്ട് നി​ർ​ത്തി​വ​ച്ച​ത്. ദി​വ​സേ​ന ല​ക്ഷ​ങ്ങ​ൾ വി​നി​മ​യം ന​ട​ത്തു​ന്ന ടോ​ൾ​പി​രി​വ് വൈ​റ​സ് വ്യാ​പ​ന​ത്തി​നി​ട​യാ​ക്കു​മെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു തീ​രു​മാ​നം.

രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ മേ​യ് മൂ​ന്നു​വ​രെ​യാ​ണു പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.