വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ഡെമോക്രാറ്റിക് ഗവർണർമാർ.
ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഗവർണർമാർ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
രാജ്യമാകെ വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇത് പ്രതിഷേധിക്കാനിറങ്ങുന്നവർ മനസിലാക്കണം. അത് മനസിലാക്കാതെ പ്രതിഷേധിക്കാനിറങ്ങുന്നവരുടെ വികാരം ആളിക്കത്തിക്കുകയല്ല ട്രംപ് ചെയ്യേണ്ടത്. ആ പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് ജനങ്ങൾ വീടുകളിൽ തന്നെ തുടരാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്- ഗവർണർമാർ തുറന്നടിച്ചു.
ലോക്ക്ഡൗണ്‍: പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ ട്രംപ് നടപടി സ്വീകരിക്കണമെന്ന് ഗവർണർമാർ
08:38 AM Apr 21, 2020 | Deepika.com