ലണ്ടൻ: കോവിഡ്-19 വൈറസ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശി സെബി ദേവസിയാണ് മരിച്ചത്. ഇതോടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഏഴായി.
തിങ്കളാഴ്ച ദുബായിയിൽ രണ്ടു മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തുന്പമൺ തടത്തിൽ വിളയിൽ കോശി സഖറിയ, ഒറ്റപ്പാലം മുളഞ്ഞൂർ നെല്ലിക്കുറിശി മുളയ്ക്കൽ അഹമ്മദ് കബീർ (47) എന്നിവരാണു മരിച്ചത്.
കോവിഡ്: ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു
07:19 AM Apr 21, 2020 | Deepika.com