ഭാ​യി ഭാ​യി... ചൈ​ന​യി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത് 24 വി​മാ​ന​ങ്ങ​ൾ

07:03 AM Apr 21, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കാ​ല​ത്ത് ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ചൈ​ന​യി​ൽ നി​ന്നെ​ത്തി​യ​ത് 24 വി​മാ​ന​ങ്ങ​ൾ. കോ​വി​ഡ് -19 അ​നു​ബ​ന്ധ മെ​ഡി​ക്ക​ൽ സാ​ധ​ന​ങ്ങ​ളാ​ണ് ചൈ​ന ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ച്ച​ത്. അ​ടു​ത്ത ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ചൈ​നീ​സ് ക​ന്പ​നി​ക​ൾ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി 20 വി​മാ​ന​ങ്ങ​ൾ കൂ​ടി ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ട​യി​ൽ ചൈ​ന​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 390 ട​ണ്‍ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ളാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. റാ​പ്പി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റു​ക​ൾ, തെ​ർ​മോ മീ​റ്റ​റു​ക​ൾ, വ്യ​ക്തി സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ അ​ട​ക്ക​മാ​ണ് ചൈ​ന എ​ത്തി​ച്ചു ന​ൽ​കി​യ​ത്.

ഇം​പീ​രി​യ​ൽ ലൈ​ഫ് സ​യ​ൻ​സ​സ്, എ​ച്ച്എ​ൽ​എ​ൽ, മാ​ട്രി​ക്സ് ലാ​ബ്സ്, ഇ​ൻ​വെ​ക്സ് ഹെ​ൽ​ത്ത് കെ​യ​ർ, മാ​ക്സ്, റി​ല​യ​ൻ​സ്, ടാ​റ്റ, അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ക​ന്പ​നി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ച​ര​ക്കു​ക​ൾ എ​ത്തി​യ​ത്.

ക​ർ​ണാ​ട​ക, അ​സം, ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ എ​ന്നീ നാ​ല് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ഈ ​പ​ട്ടി​ക​യി​ലു​ണ്ട്. 6,50,000 ടെ​സ്റ്റിം​ഗ് കി​റ്റു​ക​ളും ചൈ​ന​യി​ൽ നി​ന്നും എ​ത്തി​ച്ച ച​ര​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.