കാ​ന​ഡ വെ​ടി​വ​യ്പ് ; കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 19 ആ​യി

05:34 AM Apr 21, 2020 | Deepika.com
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ൽ അ​ന്പ​ത്തൊ​ന്നു​കാ​ര​നാ​യ അ​ക്ര​മി ശ​നി​യാ​ഴ്ച ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 19 ആ​യി. 12 മ​ണി​ക്കൂ​റോ​ളം പോ​ലീ​സി​നെ വെ​ട്ടി​ച്ചു ന​ട​ന്ന അ​ക്ര​മി ഗ​ബ്രി​യേ​ൽ വോ​ർ​ട്മാ​ൻ ഒ​ടു​വി​ൽ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചി​രു​ന്നു .

വ​ട​ക്ക​ൻ കാ​ന​ഡ​യി​ലെ നോ​വാ സ്കോ​ട്ടി​യ പ്ര​വി​ശ്യ​യി​ലെ പോ​ർ​ട്ട​പി​ക് ന​ഗ​ര​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. മു​പ്പ​തു​വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണ്.

പോ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ത​രം വാ​ഹ​ന​ത്തി​ൽ പോ​ലീ​സ് യൂ​ണി​ഫോ​മി​ലെ​ത്തി​യ തോ​ക്കു​ധാ​രി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ ഹെ​യ്ഡി സ്റ്റീ​വ​ൻ​സ​ണും ഉ​ൾ​പ്പെ​ടു​ന്നു.