ജറുസലം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ടെൽ അവീവിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധം. നെതന്യാഹു സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെയാണ് ആയിര കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പരിപാടി നടന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായ സാമൂഹിക അകലം പാലിച്ചും മാസ്കുകളും കൈയ്യുറകളുമെല്ലാംം ധരിച്ചുമാണ് പ്രതിഷേധക്കാർ അണിനിരന്നത്.
കൃത്യമായി രണ്ടു മീറ്ററോളം അകലം പാലിച്ചാണ് പ്രതിഷേധക്കാർ എത്തിയത്. നെതന്യാഹു സർക്കാർ കോവിഡ് കാലത്തു പോലും ജനാധിപത്യവിരുദ്ധമായ ഭരണ നടപടികളാണ് കൈക്കൊണ്ടതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
നെതന്യാഹുവിനെതിരായ പ്രതിഷേധത്തിൽ സാമൂഹിക അകലം പാലിച്ച് ആയിരങ്ങൾ
04:49 AM Apr 21, 2020 | Deepika.com