ബെയ്ജിംഗ്: കോവിഡ് ബാധയിൽ വിറങ്ങലിച്ച ചൈന സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ഇതിന്റെ തുടക്കമെന്നപോലെ രാജ്യത്ത 73 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു.
രണ്ടു മാസത്തിലേറെ നീണ്ടു നിന്ന പൂർണ അടച്ചിടലിനു ശേഷമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത്. ബെയ്ജിംഗിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആണ് ആദ്യ ഘട്ടത്തിൽ തുറന്നത്. ചൈനീസ് മാധ്യമമായ സിൻഹുവയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
വൻമതിൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ആണ് തുറന്നത്. ബെയ്ജിംഗിനു പുറമേ ഷാംഗ്ഹായ് ഉൾപ്പടെയുള്ള മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉടൻ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.
ചൈനയിൽ 73 വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു
08:08 AM Apr 21, 2020 | Deepika.com