പാരീസ്: ആഗോളജനതയുടെ ആശങ്കയേറ്റി ദിനംപ്രതി വർധിക്കുന്ന കോവിഡ് വൈറസ് ബാധയിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിലും വർധന. ഫ്രാൻസിലും മരണ സംഖ്യ 20,000 കടന്നെന്നാണ് റിപ്പോർട്ട്.
1,55,383 പേർക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചത്. ഇതിൽ 20,265 പേർ മരണത്തിനു കീഴടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,500ഓളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 550 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തെന്നാണ് വിവരം. അമേരിക്ക, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് നേരത്തെ 20,000ലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ബ്രിട്ടണിൽ 166,500ലേറെപ്പേർക്ക് വൈറസ് ബാധയേത്തുടർന്ന്് ജീവൻ നഷ്ടപ്പെട്ടു.
ഫ്രാൻസിലും കോവിഡ് മരണങ്ങൾ 20,000 കടന്നു
08:10 AM Apr 21, 2020 | Deepika.com