യു​പി​യി​ൽ അ​ഞ്ചം​ഗ​സം​ഘം അ​ണു​നാ​ശി​നി കു​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

03:21 AM Apr 20, 2020 | Deepika.com
ല​ക്‌​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ഞ്ചം​ഗ​സം​ഘം ബ​ല​മാ​യി അ​ണു​നാ​ശി​നി കു​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. റാം​പു​ർ ജി​ല്ല​യി​ലെ മോ​ട്ടി​പു​ര ഗ്രാ​മ​ക്കാ​ര​നാ​യ കു​ന്‍​വ​ര്‍ പാ​ല്‍ ആ​ണ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്.

ഏ​പ്രി​ല്‍ 14നു ​അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ന്ദ്ര​പാ​ല്‍ എ​ന്ന യു​വാ​വി​ന്‍റെ കാ​ലി​ല്‍ അ​ണു​നാ​ശി​നി വീ​ണു. ഇ​തി​ല്‍ ക്ഷു​ഭി​ത​നാ​യ ഇ​ന്ദ്ര​പാ​ലും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന്കു​ന്‍​വ​റി​നെ മ​ര്‍​ദി​ച്ച​ശേ​ഷം വാ​യി​ലേ​ക്ക് അ​ണു​നാ​ശി​നി സ്‌​പേ ചെ​യ്തു. അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കു​ന്‍​വ​റി​നെ നാ​ട്ടു​കാ​ര്‍ രാം​പു​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ നി​ല വ​ഷ​ളാ​യ​തോ​ടെ മൊ​റാ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ കു​ന്‍​വ​ര്‍ 17നു ​മ​രി​ച്ചു.

ഇ​ന്ദ്ര​പാ​ല്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.