വാഷിംഗ്ടണ്‍ ഡിസി: ലോകജനതയെ ഒന്നാകെ വിറപ്പിച്ച കോവിഡ് വൈറസ് ബാധ അമേരിക്കയിൽ മാത്രം കവർന്നെടുത്തത് 41,000 പേരുടെ ജീവനുകൾ. ജോണ്‍ ഹോപ്കിൻസ് സർവകലാശാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
രാജ്യത്താകെ 7,61,379 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 22,587 പേർക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. 1,500 ലേറപ്പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ മരിച്ചത്. ന്യൂയോർക്ക് ന്യൂജഴ്സി എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
ന്യൂയോർക്കിൽ 2,47,215 പേർക്കും ന്യൂജഴ്സിയിൽ 85,301 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ യഥാക്രമം 18,298ഉം 3,881ഉം പേരാണ് കോവിഡ് ബാധയേത്തുടർന്ന് മരണമടഞ്ഞത്.
കോവിഡ്: അമേരിക്കയിൽ മരണ സംഖ്യ 41,000 കടന്നു
02:37 AM Apr 20, 2020 | Deepika.com