ലണ്ടൻ: കോവിഡ് കാലത്തെ ബ്രിട്ടീഷ് ജനതയുടൈ പ്രവർത്തനങ്ങളെ പ്രശംസിച്ച് ഹാരി് രാജകുമാരൻ. രാജ്യത്തെ ജനങ്ങളെ ഓർത്ത തനിക്ക് അഭിമാനമുണ്ടെന്ന് ഹാരി പറഞ്ഞു.
രാജ്യത്തെ ആരോഗ്യ പ്രവർത്തകരോടും മറ്റ് സന്നദ്ധ പ്രവർത്തകരോടും നല്ല പ്രവർത്തനങ്ങൾക്കായി സ്വമേധയാ ഇറങ്ങിത്തിരിക്കുന്ന ജനങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കലിഫോർണിയയിലുള്ള ഹാരി ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 1,20,067 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ചിട്ടുള്ളത്. 16,060 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു.
ബ്രിട്ടീഷ് ജനതയെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ഹാരി രാജകുമാരൻ
02:10 AM Apr 20, 2020 | Deepika.com