കോവിഡ് ബാധിച്ച് ഡൽഹിയിൽ നവജാത ശിശു മരിച്ചു

08:05 AM Apr 20, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് ഡൽഹിയിൽ നവജാത ശിശു മരിച്ചു. 45 ദിവസം പ്രായമുള്ള ശിശുവാണ് മരിച്ചത്.

ഏപ്രിൽ 16നാണ് കുട്ടിക്ക് കോവിഡ് പോസീറ്റീവാണെന്ന് പരിശോധനയിൽ വ്യക്തമായത്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുട്ടി.