ത​മി​ഴ്‌​നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഡോ​ക്ട​ർ മ​രി​ച്ചു

10:45 PM Apr 19, 2020 | Deepika.com
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് ഡോ​ക്ട​ർ മ​രി​ച്ചു. ചെ​ന്നൈ​യി​ൽ 55കാ​ര​നാ​യ ന്യൂ​റോ​സ​ർ​ജ​നാ​ണ് കോവിഡ് ബാധിച്ച് മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി.

ത​മി​ഴ്നാ​ട്ടി​ൽ ആ​റ് ഡോ​ക്ട​ർ​മാ​ർ​ക്കും ര​ണ്ട് ന​ഴ്സു​മാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് 1,477 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.