ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണം 519 ആയി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും വർധിക്കുകയാണ്. 16,116 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 2,302 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 3,651 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 365 പേർക്ക് രോഗം ഭേദമായി. 211 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്ര ഉൾപ്പെടെ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ ആയിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ 1,893 പേർക്കും ഗുജറാത്തിൽ 1,604 പേർക്കും മധ്യപ്രദേശിൽ 1,407 പേർക്കും രാജസ്ഥാനിൽ 1,351 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലും ഉത്തർപ്രദേശിലും യഥാക്രമം 1,372 പേർക്കും 1,084 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ 70 പേരും ഗുജറാത്തിൽ 58 പേരും ഡൽഹിയിൽ 43 പേരും കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് കോവിഡ് മരണം 519 ആയി; രോഗികളുടെ എണ്ണം 16,000 കടന്നു
08:45 PM Apr 19, 2020 | Deepika.com