ന്യൂഡൽഹി: കോവിഡ് 19 രോഗം എല്ലാവരെയും ഒരുപോലെ ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മതവും ജാതിയും നിറവും ഭാഷയും അതിർത്തിയും നോക്കാതെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാഹോദര്യവും ഒരുമയും കൊണ്ട് വേണം കോവിഡിനെ നേരിടാൻ. നമ്മളെല്ലാവരും ഇതിൽ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
നാം ഒരുമിച്ച് ഒരു പൊതു വെല്ലുവിളിയെ നേരിടുകയാണ്. ഭാവിയിലും ഇങ്ങനെയായിരിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.
കോവിഡ് മതവും ജാതിയും നോക്കിയല്ല ആക്രമിക്കുന്നതെന്ന് പ്രധാനമന്ത്രി
08:20 PM Apr 19, 2020 | Deepika.com