സ്പ്രി​ങ്ക്ള​ർ: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

07:39 PM Apr 19, 2020 | Deepika.com
ക​ണ്ണൂ​ർ: സ്പ്രി​ങ്ക്ള​ർ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണ് അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​മാ​യി ഇ​ട​പാ​ടെ​ന്നാ​ണ് ഐ​ടി സെ​ക്ര​ട്ട​റി വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്പ്രി​ങ്ക്ള​ർ ഇ​ട​പാ​ടി​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടി​ല്ലെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത വി​റ്റ് കാ​ശു​ണ്ടാ​ക്കു​ന്ന ആ​ദ്യ സ​ർ​ക്കാ​രാ​ണി​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കീ​ഴ്​വ​ഴ​ക്ക​വും ച​ട്ട​ങ്ങ​ളും മു​ഴു​വ​നും ലം​ഘി​ച്ചാ​ണ് ഇ​ട​പാ​ട് ന​ട​ത്തി​യ​തെ​ന്ന് ഐ​ടി സെ​ക്ര​ട്ട​റി ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​ക​രാ​ർ സം​ബ​ന്ധി​ച്ച പു​ക​മ​റ നീ​ക്കാ​നും മു​ഴു​വ​ൻ വ​സ്തു​ത​യും പു​റ​ത്തു​കൊ​ണ്ടു​വ​രാ​നും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.