ന്യൂഡൽഹി: പാക്കിസ്ഥാനിലെ കർതാർപുരിലുള്ള സിഖ് ആരാധനാലയമായ ഗുരുദ്വാര ദർബാർ സാഹിബിന്റെ തകർന്ന താഴികക്കുടങ്ങൾ ഉടൻ ശരിയാക്കണമെന്ന് ഇന്ത്യ. താഴികക്കുടങ്ങൾക്ക് ഉണ്ടായ കേടുപാടുകൾ സിഖ് സമുദായത്തിലെ അംഗങ്ങളെ വളരെയധികം അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു.
സിഖ് സമൂഹത്തിന്റെ വിശ്വാസവും ഭക്തിയും മനസിലാക്കുകയും അത് വിലമതിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി. അടുത്തിടെ നവീകരിച്ച ഗുരുദ്വാരയുടെ രണ്ടു താഴികക്കുടങ്ങൾ വെള്ളിയാഴ്ചയുണ്ടായ മഴയിലും ഇടിമിന്നലിലുമാണ് തകർന്നത്.
കർതാർപുർ ഗുരുദ്വാരയുടെ തകർന്ന താഴികക്കുടങ്ങൾ ഉടൻ ശരിയാക്കണമെന്ന് ഇന്ത്യ
07:07 PM Apr 19, 2020 | Deepika.com