യു​പി​എ​സ്‌​സി-​എ​സ്എ​സ്‌​സി പ​രീ​ക്ഷ; തീ​രു​മാ​നം മേ​യ് മൂ​ന്നി​നു​ശേ​ഷ​മെ​ന്ന് കേ​ന്ദ്രം

05:09 PM Apr 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19യെ ​തു​ട​ർ​ന്നു മാ​റ്റി​വ​ച്ച യു​പി​എ​സ്‌​സി, എ​സ്എ​സ്‌​സി പ​രീ​ക്ഷ​ക​ൾ ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്. മേ​യ് മൂ​ന്നി​നു​ശേ​ഷം ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള സ​മ​യം ന​ൽ​കി​ക്കൊ​ണ്ടാ​കും തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക. പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കു​മെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്നും മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ളെ​ല്ലാം പു​തി​യ തീ​യ​തി​ക​ളി​ൽ ന​ട​ത്തു​മെ​ന്നും ജി​തേ​ന്ദ്ര സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രീ​ക്ഷ​ക​ളെ​ല്ലാം ലോ​ക്ക്ഡൗ​ണി​ന് ശേ​ഷ​മാ​കും ന​ട​ത്തു​ക​യെ​ന്ന് യു​പി​എ​സ്‌​സി​യും എ​സ്എ​സ്‌​സി​യും നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.