രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 27 കോവിഡ് മ​ര​ണം

04:54 PM Apr 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,334 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്നു. 27 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 507 ആ​യി ഉ​യ​ർ​ന്നു.

രാ​ജ്യ​ത്ത് 15,712 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 2,231 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 14 ദി​വ​സ​മാ​യി 23 സം​സ്ഥാ​ന​ങ്ങ​ളി​ലെ 54 ജി​ല്ല​ക​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 3.86 ല​ക്ഷം കോ​വി​ഡ് സാ​ന്പി​ൾ പ​രി​ശോ​ധ​ന​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച മാ​ത്രം 37000 പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വെ​ന്നും ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ന​ട​ന്ന​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് ക്ഷാ​മ​മി​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.