ചെന്നൈ: തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ പ്രമുഖ പത്രത്തിലെ മാധ്യമപ്രവർത്തകനാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ഇയാൾ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ദിവസേനയുള്ള വാർത്താ സമ്മേളനത്തിലടക്കം പങ്കെടുത്തിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹം സ്വമേധയാ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. ഇയാളെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾ താമസിച്ച കെട്ടിടത്തിലെ 50 പേരെ നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ചവരുമായി ഇദ്ദേഹം സന്പർക്കം പുലർത്തിയതായി വിവരമില്ലെന്ന് ചെന്നൈ കോർപ്പറേഷൻ വ്യക്തമാക്കി.
മാധ്യമപ്രവർത്തകന് കോവിഡ്; ആരോഗ്യ സെക്രട്ടറിയുടെ വാർത്താസമ്മേളനത്തിനെത്തി
02:42 PM Apr 19, 2020 | Deepika.com