അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്താ​ൽ മ​തി; ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ളോ​ടു കേ​ന്ദ്രം

02:32 PM Apr 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ൾ അ​വ​ശ്യ വ​സ്തു​ക്ക​ള​ല്ലാ​ത്ത​വ വി​ത​ര​ണം ചെ​യ്യു​ന്ന​തു നി​രോ​ധി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ര​ണ്ടാം ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഇ-​കോ​മേ​ഴ്സ് സേ​വ​ന​ങ്ങ​ൾ​ക്ക് ഏ​പ്രി​ൽ 20 മു​ത​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ​ക്കും ഇ​തി​നാ​യി പ്ര​ത്യേ​ക പാ​സ് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ഏ​പ്രി​ൽ 15-ന് ​ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം ഉ​ത്ത​ര​വു​മി​റ​ക്കി.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യ​ത്തി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​ത്. പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ളെ ഒ​ഴി​വാ​ക്കി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​ത്തും ന​ൽ​കി​യി​ട്ടു​ണ്ട്.