ഷാ​ജി സ​ന്പ​ന്ന​ത​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന​യാ​ൾ, കോ​ഴ​യു​ടെ ആ​വ​ശ്യ​മി​ല്ല: സു​ധാ​ക​ര​ൻ

02:10 PM Apr 19, 2020 | Deepika.com
ക​ണ്ണൂ​ർ: കെ.​എം. ഷാ​ജി​ക്ക് 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ എം​പി. ക​ണ്ണൂ​രി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ണ​റാ​യി​യു​ടെ​യും കോ​ടി​യേ​രി​യു​ടെ​യും മ​ക്ക​ൾ ഐ​ടി ക​ന്പ​നി​യു​ടെ​യും സ്റ്റാ​ർ ഹോ​ട്ട​ലി​ന്‍റെ​യും പ​ലി​ശ​ക്ക​ന്പ​നി​യു​ടെ​യും ഉ​ട​മ​ക​ളാ​ണ്. ഈ ​പ​ണം എ​ങ്ങ​നെ​യു​ണ്ടാ​യി? ബീ​ഡി​ത്തൊ​ഴി​ലെ​ടു​ത്ത​വ​ന്‍റെ കു​ടും​ബം സ്റ്റാ​ർ ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ​ത് എ​ങ്ങ​നെ​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചോ എ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.

പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ ഒ​രു​ത്ത​ന്‍റെ വാ​ക്ക് കേ​ട്ട് ഒ​രു എം​എ​ൽ​എ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തു രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണ്. ഷാ​ജി സ​ന്പ​ന്ന​ത​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന​യാ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കൈ​ക്കൂ​ലി വാ​ങ്ങേ​ണ്ട ആ​വ​ശ്യം അ​ദ്ദേ​ഹ​ത്തി​നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാം ത​ന്‍റെ കീ​ഴി​ലാ​ണെ​ന്ന അ​ധി​കാ​ര​ഭ്ര​മ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണു പി​ണ​റാ​യി​യെ​ന്നും സ്പ്രി​ങ്ക്ള​ർ അ​ഴി​മ​തി ആ​രോ​പ​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.