തൊടുപുഴ: തൊടുപുഴയിൽ വാടക നൽകാത്ത കുടുംബത്തെ ഇറക്കി വിടാൻ ശ്രമിച്ച സ്ഥലമുടമ അറസ്റ്റിൽ. ഇലഞ്ഞിക്കൽ തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൂലിപ്പണിക്കാരനായ മാത്യുവിനെയാണ് ഇയാൾ ഇറക്കിവിടാൻ ശ്രമിച്ചത്. വാടകവീട്ടിലേക്കുള്ള വഴിയടക്കുകയും വെള്ളവും വൈദ്യുതിയും മുടക്കുകയും ചെയ്തു. ഇതു തടയാൻ ശ്രമിച്ച നാട്ടുകാർക്കിടയിലേക്ക് തോമസ് പട്ടിയെ അഴിച്ചു വിട്ടു. തുടർന്ന് പോലീസെത്തി തോമസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാടക നൽകാത്ത കുടുംബത്തെ ഇറക്കി വിടാൻ ശ്രമിച്ച സ്ഥലമുടമ അറസ്റ്റിൽ
02:01 PM Apr 19, 2020 | Deepika.com