ഹൃ​ദ​യ​ശൂ​ന്യ​രേ, പാ​വ​ങ്ങ​ളെ പ​ട്ടി​ണി​യി​ൽ​നി​ന്നു ര​ക്ഷി​ക്കൂ; കേ​ന്ദ്ര​ത്തോ​ട് ചി​ദം​ബ​രം

01:01 PM Apr 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹൃ​ദ​യ​ശൂ​ന്യ​രെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ പാ​വ​ങ്ങ​ളെ കേ​ന്ദ്രം അ​വ​ഗ​ണി​ക്കു​ന്നു എ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യാ​ണു ചി​ദം​ബ​ര​ത്തി​ന്‍റെ പ്ര​സ്താ​വ​ന.

ആ​ളു​ക​ളു​ടെ കൈ​യി​ൽ പ​ണ​മി​ല്ലാ​തെ സൗ​ജ​ന്യ ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നാ​യി നീ​ണ്ട വ​രി​ക​ളി​ൽ നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​തി​ന്‍റെ നി​ര​വ​ധി തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്നു​ക​ഴി​ഞ്ഞു. ഹൃ​ദ​യ​ശൂ​ന്യ​രാ​യ ഒ​രു സ​ർ​ക്കാ​രി​നു മാ​ത്ര​മേ ഈ ​സ​മ​യ​ത്ത് ഒ​ന്നും ചെ​യ്യാ​തി​രി​ക്കാ​ൻ സാ​ധി​ക്കൂ- ചി​ദം​ബ​രം ട്വീ​റ്റ് ചെ​യ്തു.

എ​ന്തു​കൊ​ണ്ട് സ​ർ​ക്കാ​ർ പാ​വ​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം ഇ​ട്ടു​ന​ൽ​കി അ​വ​രെ പ​ട്ടി​ണി​യി​ൽ​നി​ന്നു ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും എ​ഫ്സി​ഐ ഗോ​ഡൗ​ണി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന 77 ദ​ശ​ല​ക്ഷം ട​ണ്‍ അ​രി​യു​ടെ ഒ​രു ഭാ​ഗം പാ​വ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം​പ​റ​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും രാ​ജ്യം നി​സ​ഹാ​യ​ത​യോ​ടെ ഇ​തു ക​ണ്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ചി​ദം​ബ​രം ചൂ​ണ്ടി​ക്കാ​ട്ടി.•