കോഴിക്കോട്: സ്പ്രിങ്ക്ളർ വിവാദത്തിൽനിന്ന് എളുപ്പത്തിൽ രക്ഷപ്പെടാമെന്നു സർക്കാർ കരുതേണ്ടെന്നു മുസ്ലിം ലീഗ് നേതാവും എംപിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുസ്ലിം ലീഗിന്റെ പൂർണപിന്തുണയുണ്ട്. ഐടി സെക്രട്ടറി ഉത്തരവാദിത്തം ഏറ്റെടുത്തതുകൊണ്ട് സ്പ്രിങ്ക്ളർ വിഷയം അവസാനിക്കുന്നില്ല. ഇക്കാര്യത്തിൽ സർക്കാരിന് കൃത്യമായ ഉത്തരമില്ലാത്തിടത്തോളം ആരോപണം നിലനിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതിപക്ഷനേതാവെന്ന നിലയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ ചെന്നിത്തലയ്ക്കു കഴിയുന്നുണ്ടെന്നും വിഷയത്തിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സ്പ്രിങ്ക്ളറിൽനിന്ന് എളുപ്പത്തിൽ രക്ഷപ്പെടാനാവില്ല; സർക്കാരിനോടു കുഞ്ഞാലിക്കുട്ടി
11:29 AM Apr 19, 2020 | Deepika.com