കോ​വി​ഡ്: ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ണു​നാ​ശി​നി ത​ളി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

11:00 AM Apr 19, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി അ​ണു​നാ​ശി​നി മ​നു​ഷ്യ​രു​ടെ മേ​ൽ പ്ര​യോ​ഗി​ക്കു​ന്ന​ത് ഹാ​നി​ക​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. അ​ണു​നാ​ശി​നി​ക​ൾ മ​നു​ഷ്യ​രു​ടെ മേ​ൽ ത​ളി​യ്ക്കാ​ൻ പാ​ടു​ള്ള​ത​ല്ല. ഇ​തു അ​ശാ​സ്ത്രീ​യ​വും ഗു​ണ​ക​ര​മ​ല്ലാ​ത്ത​തും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​നു​ഷ്യ​നി​ലേ​ക്ക് അ​ണു​നാ​ശി​നി ത​ളി​ക്കു​ന്ന​ത് ഗു​ണം ചെ​യ്യു​മെ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​പോ​ലു​മി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ അ​ണു​നാ​ശി​നി മ​നു​ഷ്യ​രു​ടെ മേ​ൽ പ്ര​യോ​ഗി​ക്കു​ന്ന​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മ​റു​പ​ടി ന​ല്‍​കി​യ​ത്.