പൂ​ന​യി​ൽ മൂ​ന്ന് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്

10:33 AM Apr 19, 2020 | Deepika.com
മും​ബൈ: പൂ​ന​യി​ൽ മൂ​ന്ന് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. പൂ​ന റൂ​ബി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച മ​ല​യാ​ളി ന​ഴ്സി​ന് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രോ​ഗം ബാ​ധി​ച്ച ന​ഴ്സു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട മു​പ്പ​തി​ല​ധി​കം ന​ഴ്സു​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.

3648 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്ര​യാ​ണ് രാജ്യത്തെ കോവിഡ് ക​ണ​ക്കി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്. 211 പേ​ർ ഇ​വി​ടെ കോ​വി​ഡി​നെ തു​ട​ർ​ന്നു മ​രി​ക്കുകയും ചെയ്തു.