രോ​ഗ​മു​ക്തി​നേ​ടി​യ ആ​ൾ​ക്ക് ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ വീ​ണ്ടും കോ​വി​ഡ്; ആ​ശ​ങ്ക

09:27 AM Apr 19, 2020 | Deepika.com
ഷിം​ല: കോ​വി​ഡ് രോ​ഗ​ബാ​ധ​യി​ൽ​നി​ന്നു മു​ക്തി​നേ​ടി​യ ആ​ൾ​ക്ക് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലാ​ണ് കോ​വി​ഡ് രോ​ഗ​മു​ക്ത​ന്‍റെ ഫ​ലം ശ​നി​യാ​ഴ്ച വീ​ണ്ടും പോ​സി​റ്റീ​വാ​യ​ത്.

ഉ​ന ജി​ല്ല​യി​ൽ​നി​ന്നു​ള്ള ആ​ളു​ടെ ഫ​ല​മാ​ണ് വീ​ണ്ടും പോ​സി​റ്റീ​വാ​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഈ ​ജി​ല്ല​യി​ലെ ആ​കെ​യു​ള്ള 16 രോ​ഗി​ക​ളി​ൽ മൂ​ന്നു രോ​ഗി​ക​ളാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ​ക്കാ​ണു വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​രോ​ഗി​യെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

ഇ​തോ​ടെ ഹി​മാ​ച​ലി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 40 ആ​യി. 23 പേ​രാ​ണ് ഇ​പ്പോ​ൾ കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.